Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Avoidant Personality Disorder

ഒഴിഞ്ഞുമാറുക ശീലമാക്കിയവരാണ് ഈ വൈകല്യത്തിന്‍റെ ഉടമകള്‍. വിമര്‍ശനങ്ങ ളേയും നിരാകരണങ്ങളെയും ശക്തമായി ഭയപ്പെടുന്നവരാണ് അവോയ്ഡന്‍റ് പേഴ് സണാലിറ്റി വൈകല്യമുള്ളവര്‍. നിരാകരണങ്ങള്‍ ഒഴിവാക്കാനായി ഈ തകരാറുള്ള വ്യക്തികള്‍ സാമൂഹിക ഇടപെടലില്‍ നിന്നും, മറ്റുവ്യക്തിപരമായ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ ശ്രമിക്കുന്നു. ക്ലസ്റ്റര്‍ സി ഗണത്തിലെ ഈ തകരാര്‍ ബാധിച്ച ആളുകള്‍ തങ്ങള്‍ സാമൂഹികമായി കഴിവില്ലാത്തവരെന്നോ, ബാലിശമായി പെരുമാറുന്നവരെന്നോ ചിന്തിച്ചുവരുന്നു. വിമര്‍ശനത്തെയും നിരാകരണത്തെയും ശക്തമായി ഭയപ്പെടുന്ന ഇവര്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടില്ല, അവര്‍ നിരാകരിക്കും എന്നു ഭയവും പേറി നടക്കും. വളരെ അടുത്ത ബന്ധങ്ങളില്‍ നിന്നുവരെ ഇവര്‍ അകന്നു നില്‍ക്കുന്നു. അവോയ്ഡന്‍റ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉത്കണ്ഠ രോഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവയാണ്. ഇവര്‍ക്ക് തങ്ങളുടെ കുട്ടികാലത്ത് മാതാപിതാക്കളില്‍ നിന്നോ കൂട്ടുകാരില്‍നിന്നോ അദ്ധ്യാപകരില്‍ നിന്നോ ശക്തമായ അവഗണനയും നിരാകരണവും വിമര്‍ശനങ്ങളും ഏറ്റിരിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്തരം വ്യക്തികള്‍ ചെറിയപ്രായത്തില്‍ അതിസമര്‍ത്ഥരും മിടുക്കന്മാരും ആയിരിക്കും. പ്രത്യേകിച്ച് പഠിക്കാന്‍. ആളുകളോട് ഇടപ്പെടാന്‍ ലജ്ജയായിരിക്കും ഇവര്‍ക്ക്. വളരെ അടുത്ത കൂട്ടുകാരോട് മാത്രമെ സംസാരിക്കു. പുതിയ ഒരു സ്ഥലത്തുചെന്നാല്‍ ആരോടും ഒന്നുംസംസാരിക്കാതെ മാറിനില്‍ക്കും. ഇവരുടെ ഒരാവശ്യത്തിന് കടയില്‍ പോകുവാന്‍പോലും അശക്തരായിരിക്കും. കാരണം ആളുകള്‍ അവനെ പരിഹസിക്കുമോ എന്നുള്ള തോന്നല്‍ തന്നെ. ഒരിക്കല്‍ എന്തെങ്കിലും ഒരുകാര്യത്തിന് ചെറിയ പരിഭവമോ വിമര്‍ശനമോ ഉന്നയിചിവരെ പിന്നീട് കാണുമ്പോള്‍ അവര്‍ക്ക് മുഖംകൊടുക്കാതെ മാറിനടക്കും. വളരെ ആള്‍തിരക്കുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്ക് അതിയായ പ്രയാസം അനുഭവപ്പെടുന്ന താണ്. എത്രയുംവേഗം ആ തിരക്കില്‍ നിന്നും പുറത്ത്കടക്കാനുള്ള വെമ്പല്‍ കൂടുതല്‍. സ്വന്തം കഴിവ് കേടും പ്രത്യേകതകളും പറഞ്ഞ് എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുക ഇവരുടെ പതിവാണ്. എങ്ങാനും ഇവരെ ഉപദേശിച്ചാല്‍ തിരുത്താന്‍ ശ്രമിച്ചാല്‍ ڇഎന്നെക്കൊണ്ടൊന്നിനും കഴിയില്ലڈ എന്ന് പറഞ്ഞ് കൂട്ടാക്കാതെ മാറിനില്‍ക്കും. ചിലര്‍ ഇതുമൂലം തങ്ങളുടെ പഠിത്തം നിര്‍ത്തി വീട്ടിലിരിക്കുന്നു, ചിലര്‍ ജോലിക്ക് പോകാതെ നുണകള്‍ പറഞ്ഞിരിക്കും. വേറൊരുകൂട്ടര്‍ കല്യാണം പോലും കഴിക്കാതെ പതുങ്ങിനടക്കുന്നു. ആത്മവിശ്വാസത്തിന്‍റെ ഒരു കണികപോലും ഇവരില്‍ ഉണ്ടായിരിക്കില്ല.

കാഴ്ചയില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയും ഇത്തരക്കാര്‍ പാവങ്ങളാണെന്ന്. വളരെ കുറച്ച് സംസാരിക്കുന്ന പ്രക്യതം. മുഖത്തുനോക്കി സംസാരിക്കാന്‍ പ്രയാസം. പ്രത്യേക ദുശ്ശീലങ്ങളൊന്നും ഇവരില്‍ കാണുകയില്ല. മറ്റുള്ളവരോട് സംസാരിക്കാന്‍ വിമുഖത. എങ്ങാനും എവിടെയേങ്കിലും ചെന്നുപെട്ടാല്‍ ڇകരയില്‍ വീണ മീനിڈന്‍റെ ഭാവമാണ്. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന രീതിയാണ് പിന്നെ. നാലുപേര്‍ എത്തുന്ന സ്ഥലങ്ങളില്‍ പോകുവാന്‍ മടി. പ്രത്യേകിച്ച് പുതിയ സ്ഥലങ്ങളില്‍ ചെല്ലുവാനോ, പുതിയ ആളുകളെ പരിചയപ്പെടാനോ ഇവര്‍ക്ക് സാധിക്കില്ല. അന്നേരം ടെന്‍ഷന്‍റെ കൊടുമുടിയിലായിരിക്കും ഇവര്‍. എന്നാല്‍ ഏറ്റവും നന്നായി അടുത്തറിയുന്നവരോട് ഇടപെഴകാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടില്ല.

ഇനിപറയുന്ന ഏഴു ലക്ഷണങ്ങളില്‍ 5 ലക്ഷണങ്ങള്‍ ഒരാളില്‍ കാണുന്നുവെങ്കില്‍ അവര്‍ക്ക് അവോയ്ഡന്‍റ്(ആങ്ങ്ഷ്യസ്)പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്ന് അനുമാനിക്കാം.

1. മറ്റുള്ളവരുമായി ഇടപെടേണ്ട അവസരങ്ങള്‍ പരമാവധി ഒഴിവാക്കുന്നു. ജോലിസ്ഥലത്തായാലും സമൂഹത്തിലായാലും മറ്റുള്ളവര്‍ തന്നെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുമെന്നു കരുതി കഴിയുന്നതും അവരുമായുള്ള ഇടപെടല്‍ ഒഴിവാക്കുന്നു.
2. തന്നെ പൂര്‍ണ്ണമായി അംഗീകരിക്കും എന്നുറപ്പുള്ളവരുമായി മാത്രം സൗഹ്യദം സ്ഥാപിക്കുന്നു.
3. അടുത്ത ബന്ധുക്കള്‍പോലും തന്നെ പരിഹസിക്കുകയോ അവഹേളിക്കുക യോ ചെയ്യുമെന്നു ഭയന്ന് അവരുമായുള്ള ഇടപെടലില്‍ അനാവശ്യമായ നിയന്ത്രണം പാലിക്കുന്നു
. 4. സാമൂഹിക സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ തന്നെ കളിയാക്കുമോ എന്നു ഭയന്ന് സദാസമയം ഉത്കണ്ഠയുമായിരിക്കുക.
5. പുതിയ ആളുകളുമായി പരിചയപ്പെടാനും സംഭാഷണം നടത്താനുമുള്ള ആത്മവിശ്വാസമില്ലായ്മ
6. താന്‍ മറ്റുള്ളവരെക്കാള്‍ കഴിവുകെട്ടവനാണെന്ന് ചിന്ത. തനിക്ക് മറ്റുള്ളവരെ അപേഷിച്ച് നിരവധി കുറവുകളുണ്ടെന്ന ധാരണയും അപകര്‍ഷതാ ബോധവും.
7. പുതിയ ഉത്തരവാദിത്വങ്ങളേറ്റെടുക്കാനും പുതിയ പരീക്ഷണങ്ങള്‍ നടത്താനും ഇവര്‍ക്ക് വിമുഖതയാണ്. അവിടെയൊക്കെ താന്‍ പരാജയപ്പെട്ടു പോകുമെ ന്നോ, വിമര്‍ശിക്കപ്പെടുമെന്നോ ഉള്ള ആശങ്കയാണ് അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്